UC News

Vodafone Idea: ഡിസംബര്‍ 1 മുതല്‍ വോഡാഫോണ്‍ ഐഡിയ പ്ലാനുകള്‍ക്ക് വില കൂടും

Vodafone Idea: ഡിസംബര്‍ 1 മുതല്‍ വോഡാഫോണ്‍ ഐഡിയ പ്ലാനുകള്‍ക്ക് വില കൂടും

കനത്ത നഷ്ടം നേരിടുന്ന ടെലിക്കോം ഓപ്പറേറ്ററായ വോഡാഫോൺ ഐഡിയ തങ്ങളുടെ താരിഫുകൾ വർദ്ധിപ്പിക്കുന്നു. 2019 ഡിസംബർ 1 മുതൽ പുതുക്കിയ താരിഫുകൾ പ്രാബല്യത്തിൽ വരും. Vodafone Idea will increase the prices of its tariffs effective 1 December 2019. This news comes after Vodafone reported a record loss of Rs 50,921 crore for Q3 2019.

കനത്ത നഷ്ടം നേരിടുന്ന ടെലിക്കോം ഓപ്പറേറ്ററായ വോഡാഫോൺ ഐഡിയ തങ്ങളുടെ താരിഫുകൾ വർദ്ധിപ്പിക്കുന്നു. 2019 ഡിസംബർ 1 മുതൽ പുതുക്കിയ താരിഫുകൾ പ്രാബല്യത്തിൽ വരും. Vodafone Idea will increase the prices of its tariffs effective 1 December 2019. This news comes after Vodafone reported a record loss of Rs 50,921 crore for Q3 2019.

കനത്ത നഷ്ടം നേരിടുന്ന ടെലിക്കോം ഓപ്പറേറ്ററായ വോഡാഫോൺ ഐഡിയ തങ്ങളുടെ താരിഫുകൾ വർദ്ധിപ്പിക്കുന്നു.

2019 ഡിസംബർ 1 മുതൽ പുതുക്കിയ താരിഫുകൾ പ്രാബല്യത്തിൽ വരുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ടെലിക്കോം വകുപ്പിന് പിഴയടയ്ക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ 2019ൻറെ മൂന്നാം പാദത്തിൽ വോഡഫോൺ 50,921 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഈ നഷ്ടം നികത്തുന്നതിൻറെ ഭാഗമായാണ് താരിഫ് വർദ്ധനയെന്നാണ് റിപ്പോർട്ടുകൾ.

  മൊബൈൽ ഡാറ്റാ സേവനങ്ങൾ

മൊബൈൽ ഡാറ്റാ സേവനങ്ങൾ

മൊബൈൽ ഡാറ്റാ സേവനങ്ങൾക്ക് ആവശ്യം വർദ്ധിച്ചുവരുന്ന അവസരത്തിലും ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഡാറ്റ ചാർജ്ജുകളാണ് ഇന്ത്യയിലേതെന്ന് വോഡഫോൺ അധികൃതർ പറഞ്ഞു. ടെലികോം മേഖലയിലെ കടുത്ത സാമ്പത്തിക സമ്മർദ്ദം എല്ലാ കമ്പനികളും അംഗീകരിച്ചിട്ടുണ്ടെന്നും ഉചിതമായ സഹായം നൽകുന്നതിനായി കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സെക്രട്ടറിമാരുടെ സമിതി (കോസ്) ശ്രമിക്കുന്നുണ്ടെന്നും വോഡഫോൺ പറഞ്ഞു.

 ഡിജിറ്റൽ ഇന്ത്

ഡിജിറ്റൽ ഇന്ത്

ഡിജിറ്റൽ ഇന്ത്യ എന്ന എന്ന സങ്കൽപ്പം നടപ്പിലാക്കുന്നതിൻറെ ഭാഗമായി ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത മൊബൈൽ സേവനങ്ങൾ നൽകുന്നത് കമ്പനി തുടരുമെന്നും വോഡാഫോൺ വ്യക്തമാക്കി. തങ്ങളുടെ 300 ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ വളർന്നുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുതിയ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തികൊണ്ട് തന്നെ പുതിയ പ്രോഡക്ടുകളും സർവ്വീസുകളും ആരംഭിക്കുമെന്നും ഭാവിയിൽ നെറ്റ്വർക്ക് ശക്തമാക്കുന്നതിന് വോഡാഫോൺ ഐഡിയ നിക്ഷേപങ്ങൾ നടത്തുമെന്നും കമ്പനി വ്യക്തമാക്കി.

കൂടുതൽ വായിക്കുക: വോഡാഫോൺ ഐഡിയയും എയർടെല്ലും വൻ സാമ്പത്തിക പ്രതിസന്ധിയിൽ

 പ്രീപെയ്ഡ് സാച്ചെറ്റ് പ്ലാൻ

പ്രീപെയ്ഡ് സാച്ചെറ്റ് പ്ലാൻ

ഇന്നലെ വോഡഫോൺ ഇന്ത്യയിൽ ഒരു പുതിയ പ്രീപെയ്ഡ് സാച്ചെറ്റ് പ്ലാൻ ആരംഭിച്ചിരുന്നു. വോഡഫോണിൽ നിന്നുള്ള ഏറ്റവും വിലക്കുറവുള്ള 9 രൂപ വിലയുള്ള സാച്ചെറ്റ് പായ്ക്കാണ് കമ്പനി അവതരിപ്പിച്ചത്. ഈ പ്ലാനലൂടെ ഒരു ദിവസത്തെ വാലിഡിറ്റിയാണ് നിങ്ങൾക്ക് ലഭിക്കുക. റോമിംഗ് കോളുകൾക്കൊപ്പം പരിധിയില്ലാത്ത ലോക്കൽ നാഷണൽ കോളിംഗും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഇത് കൂടാതെ നിങ്ങൾക്ക് 100MB 3G / 4G ഡാറ്റയും 100 സൌജന്യ ലോക്കൽ/നാഷണൽ SMS ഉം ലഭിക്കും. ലൈവ് ടിവി സ്ട്രീമിംഗിനായി വോഡഫോൺ പ്ലേയിലേക്കുള്ള ആക്സസും ഈ പ്ലാനിനൊപ്പം ലഭ്യമാണ്.

 വാലിഡിറ്റി

വാലിഡിറ്റി

9 രൂപയുടെ സാച്ചെറ്റ് പ്ലാനിൻറെ വാലിഡിറ്റി ഒരു ദിവസമാണ് എന്ന് പറയുമെങ്കിലും നിങ്ങൾ റിച്ചാർജ്ജ് ചെയ്ത് കഴിഞ്ഞ് തൊട്ടടുത്ത രാത്രി 12 മണിക്ക് പ്ലാൻ അവസാനിക്കും. അതുകൊണ്ട് നിങ്ങൾ രാത്രി 10 മണിക്ക്റീചാർജ് ചെയ്താലും അത് 2 മണിക്കൂറിനുള്ളിൽ അവസാനിക്കും രാത്രി 12 മണിക്ക് ശേഷമോ രാവിലെയോ റിച്ചാർജ്ജ് ചെയ്യുന്നതായിരിക്കും നല്ലത്. ഇതിലൂടെ കൂടുതൽ സമയം ആനുകൂല്യങ്ങൾ ലഭ്യമാകും.

 19 രൂപ പ്ലാൻ

19 രൂപ പ്ലാൻ

9 രൂപയുടെ പ്ലാനിനെക്കാൾ കൂടുതൽ സമയം വാലിഡിറ്റി ലഭിക്കുന്ന മറ്റൊരു പ്ലാൻ 19 രൂപയ്ക്ക് (ചില സർക്കിളുകളിൽ 21 രൂപയ്ക്കും) ലഭ്യമാണ്. 100 ലോക്കൽ നാഷണൽ എസ്എംഎസ്, അൺലിമിറ്റഡ് റോമിംഗ്, പരിധിയില്ലാത്ത ലോക്കൽ നാഷണൽ കോളിംഗ് എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 150 എംബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുക. ദിവസമാണ് പ്ലാനിൻറെ കാലാവധി.

കൂടുതൽ വായിക്കുക: Vodafone CEO Apologises: സർക്കാരിനോട് മാപ്പ് പറഞ്ഞ് വോഡാഫോൺ സിഇഒ നിക്ക് റീഡ്

Topic:
READ SOURCE
Open UCNews to Read More Articles